Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കല്‍പ്പറ്റയില്‍ കെട്ടിടത്തിന് ഉള്ളിലേക്ക് ലോറി ഇടിച്ചു കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്.

  • Monday 15, 2021
  • KJ
General

കല്‍പ്പറ്റയില്‍ കെട്ടിടത്തിന് ഉള്ളിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന ലോറിയുടെ ഭാഗങ്ങള്‍ മുറിച്ച്‌ മാറ്റിയാണ് രക്ഷപ്പെടുത്തിയത്. കലക്ടര്‍ ബംഗ്ലാവിന് എതിര്‍വശമുള്ള കെട്ടിടത്തിലേക്കാണ് ലോറി ഏതാണ്ട് മുക്കാല്‍ ഭാഗവും കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തിന്റെ ആഘാതത്തില്‍ കെട്ടിടം റോഡരികിലേക്ക് ചെരിഞ്ഞതിനാല്‍ ചുണ്ട മുതല്‍ കല്‍പ്പറ്റ വരെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പകരം ചുണ്ട മേപ്പാടി റൂട്ടിലൂടെ വാഹനങ്ങള്‍ കല്‍പ്പറ്റയില്‍ എത്തണമെന്ന് പൊലീസ് അറിയിച്ചു. വെള്ളാരംകുന്ന് കോളേജ് വഴിയും കുന്നമ്ബറ്റ പുത്തൂര്‍വയല്‍ വഴിയും വാഹനങ്ങള്‍ക്ക് പോകാമെന്നും പൊലീസ് നിര്‍ദേശിച്ചു.

ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചശേഷം സുരക്ഷിതമെങ്കില്‍ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കുമെന്നും കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ പൊളിച്ചു മാറ്റുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.