Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

മാറ്റിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി

  • Monday 10, 2021
  • KJ
General

കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി.

ഇനിയുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് എവിടെവച്ചാകും എന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ലെന്നും, ഇപ്പോഴുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബയോ ബബിളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നത്.

അത്തരമൊരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തിനിടയില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്കും അദ്ദേഹം മറുപടി നല്‍കി.

ഇംഗ്ലീഷ് പ്രീമിയര്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും നടന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.