Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പതിവുപോലെ നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍; തിരക്ക് കുറയ്ക്കുന്നത് മാത്രമാണ് പരിഗണനയിൽ.

  • Sunday 11, 2021
  • Anna
General

തൃശ്ശൂർ: തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ പതിവുപോലെ നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തിരക്ക് കുറയ്ക്കുന്നത് മാത്രമാണ് പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു.

പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്.

8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡുകള്‍.

കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് നേരത്തേ രംഗത്തെത്തിയിരുന്നു. അതേസമയം, ഡിഎംഒയ്ക്കെതിരെ ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരത്തെ തകര്‍ക്കാനാണ് ഡി.എം.ഒയുടെ ശ്രമമെന്നും കോവിഡ് മരണം പെരുകുമെന്ന ഡിഎംഒയുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.