Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)
അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്ന ലാബ് പൂട്ടിച്ചു.
- Wednesday 08, 2021
- Anna
General
കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്ന ലാബ് പൂട്ടിച്ചു.
ഇടപ്പള്ളി ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവന്ന കൊച്ചി ഹെല്‍ത്ത് കെയര്‍ ഡയഗ്നോസ്റ്റിക് ലാബ് ആണ് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പൂട്ടിച്ചത്. ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമ പ്രകാരം കേസെടുത്തു. ലാബിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ കളക്ടര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് നടത്തിയ രഹസ്യ പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ലാബില്‍ പരിശോധന നടത്തി. കോവിഡ് പരിശോധന നടത്തുന്നതിന് ഐ.സി.എം.ആര്‍ ലൈസന്‍സില്ലാതെയാണ് പരിശോധനകള്‍ നടത്തിയതെന്ന് കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയിരുന്നത്. സാമ്പിളുകൾ ശേഖരിയ്ക്കുന്ന ടെക്‌നീഷ്യന്‍ ഒരേ പി.പി.കിറ്റ് ഉപയോഗിച്ചാണ് ഒരു മാസമായി സാമ്പിളുകൾ ശേഖരിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പരിശോധിയ്ക്കാനെത്തുന്ന ആളുകളുടെ വിവരങ്ങളോ കോവിഡ് പരിശോധനാ ഫലങ്ങളോ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ ലാബില്‍ ക്രമീകരിച്ചിരുന്നില്ല. ഒരു കമ്പ്യൂട്ടർ ലാബില്‍ ഉണ്ടായിരുന്നുവെങ്കിലും വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റിയിരുന്നില്ല. വിവരങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളുണ്ടായിരുന്നില്ല. ലാബില്‍ ഒരു ഡോക്ടറുടെ സേവനം ഉണ്ടായിരുന്നെങ്കിലും ഒരു മാസത്തിലധികമായി ഡോക്ടര്‍ സ്ഥലത്തെത്തിയിട്ടില്ല. ഒരു ടെക്‌നീഷ്യന്‍ മാത്രമാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.
ഗുരുതരമായ ക്രമക്കേടകുളാണ് ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ലാബുകളുണ്ടോയെന്ന് കണ്ടെത്താനായി റെയ്ഡുകള്‍ തുടരുമെന്ന് കളക്ടര്‍ അറിയിച്ചു. പരിശോധനകള്‍ക്കായി പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
Top News
-
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ
Dec 22, 2021 / Anna
-
തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.
Dec 22, 2021 / Anna
-
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.
Dec 18, 2021 / Anna
-
സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം
Dec 17, 2021 / Anna
-
സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.
Dec 16, 2021 / Anna
-
ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
Dec 16, 2021 / Anna
-
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍
Dec 13, 2021 / Anna
-
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇറേഷന്‍ കാര്‍ഡ് സംവിധാനം
Dec 11, 2021 / Anna
-
നഴ്സുമാര്‍ക്ക് വിദേശത്ത് അവസരം, നോര്‍ക്ക വഴി അപേക്ഷിക്കാം
Dec 11, 2021 / Anna
-
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും
Dec 09, 2021 / Anna
-
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
Dec 08, 2021 / Anna
-
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 08, 2021 / Anna
-
സന്ദീപ് വധക്കേസ്; പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
Dec 07, 2021 / Anna
-
മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
Dec 06, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
Dec 05, 2021 / Anna
-
രാജ്യത്തെ നാലാമത്തെ ഒമിക്രോണ്‍ കേസ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു
Dec 05, 2021 / Anna
-
പ്രശസ്ത ചലച്ചിത്ര-നാടക പിന്നണി ഗായകന് തോപ്പില്‍ ആന്റോ നിര്യാതനായി.
Dec 05, 2021 / Anna
-
സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Dec 05, 2021 / Anna
-
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു
Dec 04, 2021 / Anna
-
ഹൈറിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ പോസിറ്റീവ്
Dec 04, 2021 / Anna
-
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തി
Dec 03, 2021 / Anna