Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ആരാണ് GST രജിസ്ട്രേഷൻ എടുക്കേണ്ടത്?

  • Tuesday 16, 2021
  • ALS
General

GST-യിൽ രജിസ്ട്രേഷൻ എടുക്കുമ്പോൾ നമുക്ക് അതിനെ നാല് കേസ് ആയിട്ട് എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി തരംതിരിക്കാം. 

ഒന്നാമത്തെ കേസ് PERSON LIABLE FOR REGISTRATION.:

ഈ കേസിൽ ഒരു ഡീലറുടെ അഥവാ ഒരു സപ്പ്ളെയറുടെ ഒരു വർഷത്തെ സെയിൽസ് 40 ലക്ഷത്തിന് മുകളിൽ പോകുന്ന പക്ഷം മാത്രമെ GST രജിസ്ട്രേഷൻ എടുത്താൽ മതി. ഒരു വർഷത്തെ TOTAL TURNOVER 40 ലക്ഷത്തിനു മുകളിൽ പോയാൽ  മാത്രമേ അയാൾ GST രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യം ഉള്ളു. TURNOVER എന്ന് പറഞ്ഞാൽ ആ ബിസിനസ്സിന്റെ  സെയിൽസ് ആവാം, അല്ലെങ്കിൽ ആ ബിസിനസ്സിന്റെ സർവീസ് ആകാം. ആ ബിസ്സിനസ്സ് ഏതെങ്കിലും STATE ൽ ആവാം, അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്രഭരണ പ്രദേശത്തിൽ ആവാം. ഏതെങ്കിലും യൂണിയൻ ടെറിട്ടറിൽ ആവാം. യൂണിയൻ ടെറിട്ടറിലോ സ്റ്റേറ്റിൽ ഉള്ള ഒരു സപ്ലയർ ആണെങ്കിൽ അയാളുടെ TOTAL TURNOVER ഒരു ഫിനാൻഷ്യൽ ഇയറിൽ 40 ലക്ഷത്തിന് മുകളിൽ കയറുമ്പോഴും  എന്നാൽ സപ്ലയർ ഒരു പ്രൊഫഷണൽ സർവീസ് അല്ലെങ്കിൽ ജോബ് മേക്കിങ് സർവീസ് നടത്തുമ്പോൾ അയാളുടെ TOTAL TURNOVER 20 ലക്ഷത്തിന് മുകളിൽ കയറുമ്പോഴും അയാൾ GST-യിൽ രജിസ്ട്രേഷൻ എടുക്കാൻ നിർബന്ധമായും ബാധ്യസ്ഥൻ ആകും എന്നതാണ്.

എന്താണ് TOTAL TURNOVER:

ഒരു ഡീലർ അല്ലെങ്കിൽ ഒരു സപ്ലയർ അയാളുടെ സ്റ്റേറ്റിൽ വിറ്റ മൊത്തം ടാക്സ് ഉള്ള പ്രോഡക്റ്റിന്റെയും മൊത്തം EXTENDED പ്രോഡക്റ്റിന്റെയും അയാളെ സ്റ്റേറ്റ്നു പുറത്തുവിറ്റ അയാളുടെ പ്രോഡക്റ്റിന്റെയും വാല്യൂവും വേറെ രാജ്യത്തിലൂടെ എക്സ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെയും കൂടി വാല്യൂ കൂട്ടിയതാണ് TOTAL TURNOVER.  സിമ്പിളായി പറഞ്ഞാൽ ഒരു പ്രോഡക്റ്റ് SALE ചെയ്യുന്ന ബിസ്സിനസ്സ് പേഴ്സൺ ആണെങ്കിൽ അയാൾ സ്റ്റേറ്റു LEVEL വിറ്റ TOTAL TAX ഉള്ള പ്രോഡക്റ്റിന്റെയും അയാൾ സ്റ്റേറ്റുLEVEL വിറ്റ  EXTENDED പ്രോഡക്റ്റിന്റെയും അയാൾ സ്റ്റേറ്റ്നു പുറത്തേക്ക് വിറ്റ TOTAL SALE ഉം വേറെ രാജ്യത്തിലൂടെ EXPORT ചെയ്യുന്നുണ്ടെങ്കിൽ അതും കൂടി കൂട്ടിയതാണ് അയാളുടെ TOTAL TURNOVER. 

രണ്ടാമത്തെPERSON NOT LIABLE FOR REGISTRATION

ഈ കേസിൽ പ്രധാനമായിട്ടും ഒരു ബിസിനസ്മാൻ അയാളുടെ ബിസിനസ്സിൽ GST-യിൽ ഹോളി extended Goods എന്ന് പറയുന്ന കാറ്റഗറിയിൽ വരുന്ന Goods GST-യിൽ Tax ഇല്ലാത്ത പ്രോഡക്റ്റുകൾ മാത്രം ആണ് ചെയ്യുന്നതെങ്കിൽ TURNOVER എത്ര തന്നെയാണെങ്കിലും അയാൾ രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല എന്നതാണ്. അതോടൊപ്പം തന്നെ ഒരു അഗ്രികൾച്ചർ ലിസ്റ്റ് ആണെങ്കിലും അയാൾ GST-യിൽ രജിസ്ട്രേഷൻ തീരെ എടുക്കേണ്ട ആവശ്യമില്ല. പ്രധാനമായും ഈ രണ്ടു പാർട്ടികൾ മാത്രമേ GST-യിൽ നിന്നും പൂർണ്ണമായിട്ടും രജിസ്ട്രേഷൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നുള്ളതാണ്. 

മൂന്നാമത്തെ കേസ് COMPULSORY REGISTRATION 

ഈ കേസിൽ ചില ബിസിനസുകാർ അവരുടെ TURNOVER 20 Lakhs എത്തണം എന്നില്ല. അവരുടെ ബിസിനസ് Start ചെയ്യുമ്പോൾ തന്നെ അവരുടെ ബിസിനസ് GST രജിസ്ട്രേഷൻ എടുക്കണം. 

അത് ആരൊക്കെയാണ്?. 

  1.  ഒരു ഡീലർ അയാൾ INTERSTATE സപ്ലൈ നടത്തുകയാണെങ്കിൽ, അയാളെ STATE നു പുറത്തേക്ക് സർവീസ് പ്രൊവൈഡർ എന്നുണ്ടെങ്കിൽ തീർച്ചയായും അങ്ങനെയുള്ള ബിസിനസുകാർ അവരുടെ TURNOVER 20 Lakhs കാത്തിരിക്കേണ്ട ആവശ്യമില്ല. അവർ ബിസിനസ് തുടങ്ങുമ്പോൾ തന്നെ registration എടുക്കണം. 
  2. ക്യാഷ്വൽ ടാക്സബിൾ പേഴ്സൺസ്. : ഇടക്കാലത്ത് മാത്രം ബിസിനസ് ചെയ്യുന്ന ആൾക്കാരുടെ, അതായത്, സീസൺ ടൈമുകളിൽ മാത്രം ബിസിനസ്സ് ചെയ്യുന്നവരോ or PERMANENT ബിസിനസ്സ് PLACE ഇല്ലാതെ ബിസിനസ്സ് നടത്തുന്നവരെയാണ് നമ്മൾ ക്യാഷ്വൽ ടാക്സബിൾ പേഴ്സൺസ് എന്ന് പറയുന്നത്. അങ്ങനെയുള്ള ബിസിനസ്സുക്കാർ TAXABLE സപ്ലൈ ചെയ്യുന്നുണ്ടെങ്കിൽ, അതായത്, TAX ഉള്ള പ്രോഡക്റ്റ് വിൽക്കുകയോ അല്ലെങ്കിൽ TAX ഉള്ള സർവീസ് PROVIDE ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ അവരും GST നിയമ പ്രകാരം TURNOVER ലിമിറ്റ് നോക്കാതെ ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ രജിസ്‌ട്രേഷൻ എടുക്കണം.
  3. ഇ-കോമേഴ്‌സ് ഓപ്പറേറ്റേഴ്‌സ് : Every ഇ-കോമേഴ്‌സ് ഓപറേറ്റേഴ്‌സും GST യിൽ അവർ ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ രജിസ്‌ട്രേഷൻ എടുക്കാൻ ബാധ്യസ്ഥരാണ്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമി ലൂടെ SALE ചെയ്യുന്ന ബിസിനസ്സുക്കാർ ആണെങ്കിലും അവർക്ക് GST യിൽ 20 Lakhs TERNOVER ലിമിറ്റ് എത്തുന്നതിനു മുമ്പ് തന്നെ രജിസ്‌ട്രേഷൻ എടുക്കേണ്ട താണ്.
  4. NON RESIDENT TAXABLE PERSONS. : കൃത്യമായി പറഞ്ഞാൽ, ഇന്ത്യക്ക് പുറത്തുള്ള ഒരാൾ ഇന്ത്യയിൽ വന്നു ബിസിനസ്സ് ചെയ്യുകയാണെങ്കിൽ, അവരെയാണ് GST നിയമപ്രകാരം NON -Resident Taxble Person എന്ന് പറയുന്നത്. സിമ്പിളായി പറഞ്ഞാൽ UAE ഉള്ള ഒരാളോ അല്ലെങ്കിൽ USA ഉള്ള ഒരാളോ ഇന്ത്യയിൽ വന്നുകൊണ്ട് ബിസിനസ്സ് ചെയ്യുകയാണെങ്കിൽ അവരെ Non-Resident Taxble Person എന്നുപറയുന്നത്. ഇന്ത്യയിൽ വന്നുകൊണ്ട് Taxble ആയിട്ടുള്ള ഏതെങ്കിലും പ്രോഡക്റ്റു കളോ സർവീസുകളോ സപ്ലൈ ചെയ്യുന്നുണ്ടെങ്കിൽ അവരും GST നിയമപ്രകാരം COMPULSORY കാറ്റഗറി നിയമപ്രകാരം രജിസ്ട്രേഷൻ എടുക്കാൻ ബാധ്യസ്ഥരാണ് എന്നുള്ളതാണ്. 
  5. AGENTS OR AGENCY OF REGISTERED DEALERS: ഓൾറെഡി രജിസ്ട്രേഷൻ എടുത്ത ഒരു ഡീലർ ആണെങ്കിൽ ആ ഡീലറുടെ ഏജൻസി ആയിട്ട് ഒരാൾ ഒരു ബിസിനസ് Start ചെയ്യുന്നുണ്ടെങ്കിൽ അവരും GST compulsory രജിസ്ട്രേഷൻ എടുക്കാൻ ബാധ്യസ്ഥനാണ് എന്നുള്ളതാണ്. ഇങ്ങനെയുള്ള ബിസിനസുകാർക്ക് 20 Lakhs കാത്തിരിക്കാൻ പാടില്ല. ബിസിനസ് സ്റ്റാർട്ട് ചെയ്താൽ തന്നെ അവർ രജിസ്ട്രേഷൻ എടുക്കാൻ ബാധ്യസ്ഥരാണ്.

നാലാമത്തെ കേസ് VOLUNTARY SCHEM

ഈ കേസിൽ ഒരാളുടെ TURNOVER 20 Lakhs നു താഴെയാണ്. എന്നാൽ അയാൾ കേസ് നമ്പർ രണ്ടിലോ മൂന്നിലോ  പെടുന്ന ആളല്ല. സ്വാഭാവികം ആയിട്ടും കേസ് നമ്പർ വണ്ണിൽ പ്പെടുന്ന ആളാകും. കേസ് നമ്പർ വണ്ണിൽ പ്പെടുന്ന ആളാണെങ്കിൽ അയാളെ TURNOVER 20 Lakhs നു മുകളിൽ കയറുന്ന പക്ഷം മാത്രമേ GST രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമുള്ളു. അങ്ങനെയാണെങ്കിൽ അയാളുടെ TURNOVER 8Lakhs, 12Lakhs, 14Lakhs ഒക്കെ ആണെങ്കിൽ ഒരു വർഷം TURNOVER എങ്ങനെ വേണം, എങ്ങനെയാണ് ഒരാൾക്ക് എടുക്കാൻ താല്പര്യമു ണ്ടെങ്കിൽ വോളണ്ടറി സ്കീം പ്രകാരം വേണമെങ്കിൽ അത്ര ബിസിനസുകാർക്ക് GST രജിസ്ട്രേഷൻ എടുക്കുകയും ചെയ്യാം.

 ഒരു ബിസിനസ്സ്ക്കാരൻ  GST രജിസ്ട്രേഷൻ എടുക്കുകയാണെങ്കിൽ അയാൾക്ക് രജിസ്ട്രേഷൻ നമ്പർ കിട്ടും. ആ രജിസ്ട്രേഷൻ നമ്പർ പറയുന്ന പേരാണ് GSTIN എന്ന് പറയും. GSTIN എന്നത് ഡിജിറ്റ് നമ്പർ ആണ്. എന്തെങ്കിലും GSTയുമായി ബന്ധപ്പെട്ട സംശയങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ താഴെ കാണുന്ന എൻറെ കോൺടാക്ട് വിളിക്കാം ഞാൻ പരമാവധി നിങ്ങളെ സഹായിക്കുന്ന തായിരിക്കും. 

THANK YOU.

K J TOMY, CHARTERED ACCOUNTANT, 

FOR S A LMS (LEGAL MANAGEMENT SERVICES) 

MOB: 94460 95760