Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞുനിര്‍ത്തി പരിശോധന; സംഭവം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ.

  • Tuesday 23, 2021
  • KJ
General

‌ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞുനിര്‍ത്തി പരിശോധന. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് കമല്‍ ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചത്. എന്നാല്‍, പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിരുച്ചിറപ്പള്ളയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനിടെ രാത്രി ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാ‍ഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയത്. തഞ്ചാവൂര്‍ ജില്ല അതിര്‍ത്തിയില്‍ വച്ച്‌ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നല്‍ പരിശോധന.

തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ആയിരുന്നു സംഭവം. കമല്‍ ഹാസനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാല്‍, പരിശോധനയില്‍ അനധികൃതമായി ഒന്നും വാഹനത്തില്‍ നിന്ന് കണ്ടെത്തിയില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ആദായ നികുതി വകുപ്പ് കമല്‍ ഹാസന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ അദ്ദേഹം രംഗത്തു വരികയും ചെയ്തിരുന്നു. ബി ജെ പിയുടെ ഭീഷണി രാഷ്ട്രീയമാണ് റെയ്ഡ് എന്നും ഭയക്കുന്നില്ലെന്നും ആയിരുന്നു കമല്‍ അന്ന് പറഞ്ഞത്. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കള്‍ നീതി മയ്യം ശ്രമിക്കുന്നതെന്നും തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണം ആവേശത്തോടെ മുന്നോട്ടു പോകുന്നതിനിടയില്‍ മക്കള്‍ നീതി മയ്യം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. മക്കള്‍ നീതിമയ്യം ട്രഷറര്‍ അനിത ശേഖറിന്റെ തിരുപ്പൂര്‍ ലക്ഷ്മിനഗര്‍, ബ്രിഡ്ജ് വേ കോളനി എന്നിവിടങ്ങളിലെ 'അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്ബനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്ബത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ഹാസന്‍ ജനവിധി തേടുന്നത്.